ദോഹ:പ്രകടനമികവിന്റെയുംദൃശ്യവിസ്മയത്തിന്റെയുംഅത്യപൂർവ്വമായൊരു തിയേറ്റർ അനുഭവമൊരുക്കി മുപ്പത്തിയെട്ടാമത് ദോഹ തിയേറ്റർ ഫെസ്റ്റിവലിൽ മികച്ച നാടകത്തിനുള്ള ഒന്നാം സ്ഥാനം ‘ദി ഡിവൈഡിംഗ് സിറ്റി’ (The Dividing City) സ്വന്തമാക്കി. നാടകീയ മുഹൂർത്തങ്ങളുടെ കരുത്തുറ്റ ആവിഷ്കാരത്തിലൂടെയും അണിയറയിലെ സാങ്കേതിക മികവിലൂടെയും മേളയെ ഒന്നടങ്കം കൈയിലെടുത്താണ് ഖത്തർ തിയേറ്റർ ഗ്രൂപ്പ് നിർമ്മിച്ച ഈ നാടകം ഏറ്റവും വലിയ ജേതാക്കളായത്.
കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും നാടകപ്രവർത്തകരുടെയും സാന്നിധ്യത്തിൽ നടന്ന പ്രൗഢഗംഭീരമായ സമാപന ചടങ്ങിൽ ഖത്തർ സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുൽറഹ്മാൻ ബിൻ ഹമദ് അൽഥാനി ജേതാക്കൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു. ......
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന കാബിനറ്റ് നിയമന സമിതിയാണ് ഈ നിയമനത്തിന് അംഗീകാരം നല്‍കിയത്. നിലവിലെ ഐബി ഡയറക്ടർ തപൻ കുമാർ ഡേക ജൂണ്‍ 30-ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ......

ദോഹ: രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ വൈദ്യുതി ശൃംഖല വികസിപ്പിക്കുന്നതിനും നവീകരിക്കുന്നതിനുമായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്റമ) 2.2 ബില്യൺ (2200 കോടി) ഖത്തറി റിയാലിന്റെ വൻകിട കരാറുകളിൽ ഒപ്പുവെച്ചു. നിർദിഷ്ട 'ദുഖാൻ സോളാർ പവർ പ്രൊജക്റ്റ്' ദേശീയ ഇലക്ട്രിസിറ്റി ഗ്രിഡുമായി ബന്ധിപ്പിക്കുന്നതിനുള്ള തന്ത്രപ്രധാനമായ നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടി.
വോൾട്ടേജ് എഞ്ചിനീയറിംഗ് ലിമിറ്റഡ്, ബെസ്റ്റ് ആൻഡ് ബെറ്റാസ് കൺസോർഷ്യം, ലാർസൻ ആൻഡ് ടൂബ്രോ (L&T), എൽ.എസ് കേബിൾ തുടങ്ങി പ്രമുഖ തദ്ദേശീയ-അന്തർദേശീയ കമ്പനികൾക്കാണ് പദ്ധതിയുടെ വിവിധ കരാറുകൾ നൽകിയിരിക്കുന്നത്.പടിഞ്ഞാറൻ മേഖലയിൽ പുതിയ സബ്സ്റ്റേഷനുകൾ നിർമ്മിക്കുക, നിലവിലുള്ളവ നവീകരിക്കുക, ഭൂഗർഭ കേബിളുകളും ഓവർഹെഡ് ലൈനുകളും സ്ഥാപിക്കുക എന്നിവയുൾപ്പെടെയുള്ള എഞ്ചിനീയറിംഗ്, പ്രൊക്യൂർമെന്റ്, കൺസ്ട്രക്ഷൻ (EPC) പ്രവർത്തനങ്ങളാണ് ഈ കരാറുകളുടെ പരിധിയിൽ വരുന്നത്.സൗരോർജ്ജ ഉത്പാദനത്തിലൂടെ ലഭിക്കുന്ന ഹരിത ഊർജ്ജത്തെ സുരക്ഷിതമായും കാര്യക്ഷമമായും ദേശീയ ഗ്രിഡിലേക്ക് എത്തിക്കാനും, വർദ്ധിച്ചുവരുന്ന സൗരോർജ്ജ സ്രോതസ്സുകളെ ഉൾക്കൊള്ളാൻ തക്കവണ്ണം ഗ്രിഡിന്റെ ശേഷിയും വഴക്കവും വർദ്ധിപ്പിക്കാനും ഈ പദ്ധതി സഹായിക്കും.വൈദ്യുതി ശൃംഖലയുടെ സജ്ജീകരണം മെച്ചപ്പെടുത്തുന്നതിനും ദീർഘകാലാടിസ്ഥാനത്തിൽ തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനുമായാണ് ഈ വൻ നിക്ഷേപം കഹ്റമ നടത്തുന്നത്.
പടിഞ്ഞാറൻ മേഖലയിലെ ശൃംഖല വിപുലീകരിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സേവനത്തിന്റെ ഗുണനിലവാരവും വിശ്വാസ്യതയും ഗണ്യമായി വർദ്ധിക്കുമെന്ന് കഹ്റമ പ്രസിഡന്റ് എഞ്ചിനീയർ അബ്ദുല്ല ബിൻ അലി അൽ തിയാബ് പ്രസ്താവിച്ചു. ......
ജനീവ: ജനീവയിൽ നടന്ന നയതന്ത്ര പ്രതിനിധികളുടെ ഫുട്ബോൾ ടൂർണമെന്റിന്റെ (Diplomatic Community Football Tournament) ഭാഗമായി, കായികരംഗത്തെ വനിതാ പങ്കാളിത്തം ഉയർത്തിക്കാട്ടി ഖത്തർ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. കായികമേഖലയിലൂടെയും അതിന് പുറത്തും സ്ത്രീകളുടെയും പെൺകുട്ടികളുടെയും പുരോഗതി ഉറപ്പാക്കാനും അവരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനുമുള്ള ഖത്തറിന്റെ ദൃഢനിശ്ചയത്തിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
കായികരംഗത്തെ സ്ത്രീ ശാക്തീകരണവും സമത്വവും ലക്ഷ്യമിട്ട് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ ഐകകണ്ഠ്യേന പാസാക്കിയ '59/17 പ്രമേയ'ത്തിന്റെ ഒന്നാം വാർഷികം കൂടിയാണ് ഈ ഒത്തുചേരലെന്ന് ജനീവയിലെ യുഎൻ ഓഫീസുകളിലേക്കുള്ള ഖത്തറിന്റെ സ്ഥിരം പ്രതിനിധി അംബാസഡർ ഡോ. ......
കൊച്ചി: സമസ്ത കേരള സാഹിത്യ പരിഷത്ത് ശതാബ്ദി പുരസ്കാരം പ്രശസ്ത സാഹിത്യകാരൻ ജി എൻ. പണിക്കർക്ക് നൽകും.......
കോഴിക്കോട്: മാവൂർ റോഡ് അരയിടത്തുപാലത്തിന് മുകളിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. തിരുവമ്പാടി സ്വദേശി അഹമ്മദ് അൽ സാബിത്ത് (20) ആണ് മരിച്ചത്.
സുഹൃത്ത് റബീലിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സാബിത്തിന്റെ വാഹനം എതിർദിശയിൽ എത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ......
കൊച്ചി: മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പുതിയ ഫിസിയോതെറാപ്പി കേന്ദ്രമായ റിവൈവ (REVIVA) Physiotherapy rehabilitation Centreന്റെ ഉദ്ഘാടനം 2026 ജൂൺ 26-ന് നടന്നു. കൊച്ചി മേയർ അഡ്വ. ......
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക ദൗത്യത്തിനിടെ വീരമൃത്യു വരിച്ച ആറ് ധീരസൈനികരുടെ പേരുകൾ കേന്ദ്ര സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അഞ്ച് കരസേനാ ജവാൻമാരും ഒരു വ്യോമസേനാ ഉദ്യോഗസ്ഥനുമാണ് ദൗത്യത്തിനിടെ ജീവൻ നഷ്ടമായത്. ......
ദോഹ: മയക്കുമരുന്നിന്റെ വര്‍ധിച്ചുവരുന്ന ഉപയോഗം കുടുംബങ്ങളെയും സമൂഹത്തെയും രാഷ്ട്രങ്ങളെയും ഒരുപോലെ ബാധിക്കുന്ന ഗുരുതരമായ സാമൂഹിക, സാമ്പത്തിക, മാനസിക, ധാര്‍മിക വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്നും അതിനെതിരെ സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്നും ഖത്തറിലെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രസിഡന്റ് ആര്. എസ്. ......